കൊച്ചി : ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണത്തിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിജി അരുൺകുമാറിന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിക്കെതിരെ സിബിഐയുടെ എഫ്ഐആർ റദ്ദാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്.
വളരെ തിടുക്കത്തിൽ, പ്രാഥമികാന്വേഷണം നടത്താതെയാണ് സിബിഐ എഫ്ഐആർ തയ്യാറാക്കിയത്. ഇതിനു പുറകിലെ മറ്റു താത്പര്യങ്ങളുണ്ടെന്നാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടമനുസരിച്ചാണ് സിബിഐ കേസെടുത്തിരിക്കുന്നതെന്നും, എന്നാൽ, ലൈഫ്മിഷൻ പദ്ധതിക്ക് ആ നിയമം ബാധകമാകില്ലെന്നുമാണ് സർക്കാരിന്റെ വാദം. റെഡ് ക്രസന്റും യൂണിടാകും തമ്മിലാണ് കരാർ. റെഡ് ക്രസന്റിൽ നിന്നുമുള്ള പണം സ്വീകരിച്ചാണ് യൂണിറ്റാക് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്, ഇതിലെന്താണ് നിയമവിരുദ്ധം എന്നാണ് സർക്കാർ ചോദിക്കുന്നത്.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന കമ്പനിയായ യൂണിടാകിന് അതിന് അനുമതിയുണ്ട്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post