തിരുവനന്തപുരം : കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനം മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 14 ജില്ലകളിലെയും കലക്ടർമാർ ഒക്ടോബർ മൂന്നാം തീയതി മുതൽ മുപ്പത്തിയൊന്നാം തീയതി വരെ നിരോധനാജ്ഞ പുറപ്പെടുവിക്കുകയായിരുന്നു.
ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്. കടകളുടെ മുൻപിലും പൊതുസ്ഥലങ്ങളിലും അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. മരണാനന്തര ചടങ്ങിൽ 20 പേർക്കും വിവാഹങ്ങളിൽ 50 പേർക്കു മാത്രമേ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. ആരാധനാലയങ്ങളിൽ 20 പേർക്ക് മാത്രമായി പ്രവേശനം ചുരുക്കും. പി.എസ്.സി ഉൾപ്പെടെയുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പൊതു ഗതാഗതം തടസ്സപ്പെടില്ല. ബാങ്ക്, സർക്കാർ ഓഫീസുകൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയും തുറന്നു പ്രവർത്തിക്കും. ഇവിടങ്ങളിൽ കോ വിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം.
സാമൂഹിക അകലം പാലിച്ചുള്ള പ്രവർത്തനങ്ങൾ മാത്രമേ എല്ലാ പൊതു ഇടങ്ങളിലും അനുവദിക്കുകയുള്ളൂ. നിരോധനാജ്ഞ തുടർന്ന് മലപ്പുറത്ത് രാത്രി 8:00 കടകളും ഹോട്ടലുകളും അടയ്ക്കണമെന്ന് കലക്ടറുടെ ഉത്തരവുണ്ട്.
Discussion about this post