തിരുവനന്തപുരം :സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുകളും ഈ മാസം തന്നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിർദ്ദേശിച്ചു. ഒരു രാജ്യം ഒരു റേഷൻകാർഡ് എന്ന സംവിധാനത്തിന്റെ ഗുണഫലം ലഭിക്കുന്നതിന് റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഭാവിയിൽ റേഷൻ നഷ്ടപ്പെടാതിരിക്കാനും മറ്റ് ക്ഷേമപദ്ധതികൾ ലഭ്യമാകുന്നതിനും റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിച്ചിട്ടുള്ള എല്ലാം അംഗങ്ങൾക്കും ഇന്ത്യയിൽ എവിടെനിന്നും റേഷൻ വാങ്ങാം. സപ്ലൈ ഓഫീസുകൾ വഴിയും റേഷൻ കടകൾ വഴിയും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്.
സിവിൽ സപ്ലൈസിൻറെ വെബ്സൈറ്റ് വഴിയും അക്ഷയ സേവന കേന്ദ്രങ്ങൾ വഴിയും ഇത് സാധ്യമാകും.
Discussion about this post