ഡൽഹി:ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര നിരീക്ഷണത്തിനായി ഉപഗ്രഹം വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയും ഫ്രാൻസും സംയുക്തമായാണ് ഉപഗ്രഹവിക്ഷേപണം നടത്തിയത്. കപ്പലുകളിൽ നിന്ന് അനധികൃതമായി എണ്ണ ചോർത്തുന്നത് ഉൾപ്പെടെ കണ്ടത്താൻ കഴിയുന്ന അത്യാധുനിക സംവിധാനമാണ് ഇതിലൂടെ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
ഫ്രാൻസിലെ ബഹിരാകാശ ഏജൻസിയായ സിഎൻഎസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച വിവരം പുറത്തവിട്ടത്. ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ, റഡാർ, ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപകരണങ്ങൾ എന്നിവ വഹിക്കാൻ പ്രാപ്തിയുള്ള ഒരു കൂട്ടം ഉപഗ്രഹങ്ങൾ നിർമ്മിക്കാൻ സിഎൻഎസും ഇസ്‌റോയും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് തീരുമാനമെടുത്തത്. ബഹിരാകാശത്ത് സ്ഥിതിചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സംവിധാനമാണിത്. അതിലൂടെ കപ്പലുകളെ തുടർച്ചയായി നിരീക്ഷിക്കാൻ കഴിയും.
ഉപഗ്രഹ സംവിധാനത്തിന്റെ നിരീക്ഷണ കേന്ദ്രം ഇന്ത്യയിലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപഗ്രഹങ്ങൾക്ക് നിരീക്ഷിക്കാനുള്ള കഴിവുണ്ടെന്നും അതിനാൽ സമുദ്ര പ്രവർത്തനങ്ങൾ പലതവണ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ കപ്പലുകളിലെ വാതക ചോർച്ചയും കണ്ടെത്താനാകും.
Discussion about this post