ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഒൻപതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാനു സമീപം വീണ്ടും ന്യൂനമർദത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇത് വടക്കൻ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് കാരണമായേക്കും.
ഇതിന്റെ സ്വാധീന ഫലമായി ഒഡിഷ, ആന്ധ്ര പ്രദേശ് തീരങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കി. മണിക്കൂറിൽ 30 മുതൽ 60 കിലോ മീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതിനാൽ ആ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും നിർദ്ദേശമുണ്ട്.
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
Discussion about this post