സ്റ്റോക്ഹോം : 2020 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം പ്രഖ്യാപിച്ചു. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടുപിടിച്ച ഹാർവി ജെ ആൾട്ടർ, മൈക്കിൾ ഹൗടൺ, ചാൾസ് എം റൈസ് എന്നിവർക്കാണ് പുരസ്‌കാരം. കോവിഡിനെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പൊരുതുന്ന വേളയിലുള്ള ഈ അവാർഡിന് വളരെയേറെ പ്രാധാന്യമുണ്ട്.
സ്വർണ മെഡലും ഒരു കോടി സ്വീഡിഷ് ക്രോണറും അടങ്ങുന്നതാണ് പുരസ്കാരം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം ലോകരാജ്യങ്ങളിൽ ശരാശരി ഏഴു കോടി ജനങ്ങൾക്ക് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നുണ്ട്. ഈ രോഗം ബാധിച്ച് മരിക്കുന്നത് ശരാശരി നാല് ലക്ഷം പേരാണ്. ഇതിനു കാരണമായ വൈറസിന്റെ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ 12 വരെ വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയവർക്ക് ആദരം നൽകുന്ന നോബേൽ സമ്മാനത്തിന്റെ ആദ്യ പ്രഖ്യാപനമാണ് ഇന്നുണ്ടായത്
Discussion about this post