ന്യൂഡൽഹി : എസ്.എൻ.സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി വെറുതെവിട്ട കേരള ഹൈക്കോടതിയുടെ വിധി ചോദ്യംചെയ്ത് സിബിഐ അപ്പീൽ നൽകിയതിന്മേലാണ് കോടതി വാദം കേൾക്കുക.
ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസിൽ വാദം കേൾക്കുക. സോളിസിറ്റർ ജനറൽ തുഷാർ മേത്ത സിബിഐക്ക് വേണ്ടി ഹാജരാകും. പിണറായി വിജയനു വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും വി ഗിരിയും ഹാജരാകും. സിബിഐയുടെ വാദമായിരിക്കും സുപ്രീം കോടതി ആദ്യം കേൾക്കുകയെന്നാണ് കരുതപ്പെടുന്നത്. കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്നും വേഗത്തിൽ പരിഗണിക്കണമെന്നും കഴിഞ്ഞ ആഴ്ച സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കെ.മോഹനചന്ദ്രൻ, പിണറായി വിജയൻ, എ. ഫ്രാൻസിസ് എന്നിവരെയാണ് ഹൈക്കോടതി കേസിൽ കുറ്റവിമുക്തരാക്കിയത്.
എന്നാൽ, ആർ കെ.ശിവദാസൻ, കെ.ജി രാജശേഖരൻ, കസ്തൂരിരംഗൻ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഇതിനെതിരെ ഇവർ മൂവരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post