ഹാത്രാസ്: ഉത്തർപ്രദേശിലെ ഹാത്രാസ് കേസിൽ എല്ലാ ദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഹത്രാസ് സംഭവം ഉപയോഗിച്ച് സർക്കാരിനെതിരെ കലാപാസൂത്രണം നടന്നു എന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് കേസുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവുകളുണ്ടാവുന്നത്.കേസുമായി ബന്ധപ്പെട്ട് നക്സൽ കമ്മ്യൂണിസ്റ്റ് ഭീകരസംഘടനാ ബന്ധമാണ് ഇപ്പോൾ പുറത്തുവരുന്നത്. യോഗി സർക്കാർ ഇക്കാര്യത്തിൽ കർശന നടപടിയും അന്വേഷണവും നിർദ്ദേശിച്ചിരുന്നു . ഹത്രാസ് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എസ്‌ഐടി സംഘം അന്വേഷിക്കുന്നുണ്ട്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ എത്തിയ നക്സൽ ബന്ധമുള്ള സ്ത്രീയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.ജബൽപൂരിൽ നിന്നെത്തിയ ഒരു സ്ത്രീയെയാണ് പോലീസ് സംശയിക്കുന്നത്. വനിതാ ആക്ടിവിസ്റ്റെന്നാണ് ഇവർ ഐഡൻറിറ്റി വ്യക്തമാക്കിയത്.
സെപ്റ്റംബർ 16 മുതൽ ഈ സ്ത്രീ കുടുംബത്തിന്റെ ഭാഗമായി ഇവിടെ താമസിക്കുകയായിരുന്നു. മാസ്കും മുഖം മൂടിയും ധരിച്ചത് കൊറോണയെ തുടർന്നാണെന്ന് എല്ലാവരോടും പറയുകയായിരുന്നു. മുഖം മറച്ച് വാർത്താചാനലുകൾക്ക് അഭിമുഖം നൽകിയതും ഈ സ്ത്രീയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അഭിമുഖങ്ങളിൽ പ്രകോപനപരമായ വാക്കുകൾ ഉപയോഗിച്ച് സംഭവം കലാപത്തിലേക്ക് എത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം ആരംഭിച്ചപ്പോൾ മുതൽ ഈ സ്ത്രീ ഗ്രാമത്തിൽ നിന്ന് അപ്രത്യക്ഷയായി. ഇവരെ സംബന്ധിച്ച് പല കിംവദന്തികളും ഗ്രാമത്തിൽ പ്രചരിക്കുന്നുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരിയെന്നാണ് ഇവർ പലരോടും മൊഴി നൽകിയത്. നിലവിൽ, യുപി പോലീസ് ഈ വ്യാജ സഹോദരിയെ തിരയാൻ തുടങ്ങിയിട്ടുണ്ട്.
അതേസമയം, ഹത്രാസ് കേസിലെ പ്രതികളെ അലിഗഡ് ജയിലിലെത്തി അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. സംഭവം നടന്ന ദിവസം മുതൽ ശവസംസ്കാരം വരെയുള്ള ഹത്രാസ് സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരെയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്.
Discussion about this post