ദേവരിയ : പീഡനക്കേസിൽ വിചാരണ നേരിടുന്ന നേതാവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് കൊടുക്കുന്നത് എതിർത്ത കോൺഗ്രസ് സ്വന്തം പാർട്ടിക്കാർ പൊതിരെ തല്ലി. ഉത്തർപ്രദേശിലെ ദേവരിയയിലാണ് സംഭവം നടന്നത്.
വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് സംഘർഷമുണ്ടായത്. കോൺഗ്രസ് നേതാവായ താര യാദവിനാണ് സ്വന്തം പ്രവർത്തകരുടെ തല്ലു വാങ്ങേണ്ട ഗതികേട് ഉണ്ടായത്. ദേവരിയാ സദാറിലെ കോൺഗ്രസ് നേതാവായ താരയെ തഴഞ്ഞ് മുകുന്ദ് മണി ഭാസ്കറിന് ടിക്കറ്റ് നൽകാനായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എഐസിസി ദേശീയ നേതാവ് സച്ചിൻ നായിക് സന്നിഹിതനായിരുന്ന യോഗത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്.എന്നാൽ, താര രൂക്ഷമായി പ്രതിഷേധിച്ചു. തന്നെ അവഗണിച്ച് പീഡനവീരനായ മുകുന്ദ് മണിയ്ക്ക് ടിക്കറ്റ് നൽകുന്നതിനെ താര ശക്തമായി എതിർത്തതിനെത്തുടർന്ന് നടന്ന സംഘർഷത്തിലാണ് താരയ്ക്ക് മർദ്ദനമേറ്റത്.
മുകുന്ദ് മണിയെ അനുകൂലിക്കുന്ന കോൺഗ്രസ്സ് പ്രവർത്തകർ താരയെ ഉന്തിത്തള്ളി യോഗത്തിൽ നിന്നും പുറത്താക്കിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷത്തിനിടെ ആരോ ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. താരയെ മർദ്ദിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. തന്നെയല്ലെങ്കിൽ മറ്റാരെ വേണമെങ്കിലും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിർത്താമെന്നും, പക്ഷേ, മുകുന്ദ് മണിയെപ്പോലൊരാൾക്ക് തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകിയാൽ അത് കോൺഗ്രസിന്റെ പ്രതിച്ഛായയെത്തന്നെ ബാധിക്കുമെന്നും താര മാധ്യമങ്ങളോട് വെളിപ്പെടുത്തി.
#crimeagainstwomen के ख़िलाफ़ खड़ी @INCIndia का ये चरित्र देखिए , देवरिया में ग़लत टिकट दिए जाने पर महिला ने विरोध क्या किया, महिला को पीटा गया, ये उस पार्टी का हाल है जहां महिलाओं के हाथ में पार्टी की बांगडोर दिए जाने के नारे लगते है। @AcharyaPramodk @aradhanam7000 @AmitaParul pic.twitter.com/cCIxSGsuzn
— Umesh Pathak (@umeshpathaklive) October 10, 2020
Discussion about this post