തൃശൂർ: ജീവന് ഭീഷണിയായി നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ സഹായിച്ച സുരേഷ് ഗോപി എം പിക്ക് അഭിവാദ്യം അർപ്പിച്ച് തൃശൂരിലെ ജനങ്ങൾ. പതിനാലു കുടുംബങ്ങൾക്ക് ഭീഷണിയായി നിന്നിരുന്ന പുത്തൂരിലെ ആനക്കുഴിയിലെ കൂറ്റൻ തേക്കു മരങ്ങളാണ് സുരേഷ് ഗോപി എം പി ഇടപെട്ട് മുറിച്ചു മാറ്റിയത്. മരം മുറിക്കാൻ സുരേഷ് ഗോപി പണം അനുവദിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി മരങ്ങൾ മുറിച്ചു നീക്കുകയായിരുന്നു.
കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് ഭീഷണിയായി മരങ്ങൾ നിൽക്കുന്ന വാർത്ത അറിഞ്ഞയുടനെ തന്നെ സുരേഷ് ഗോപി തൃശ്ശൂരിലെ ബി ജെ പി നേതാവ് എ നാഗേഷിനെ വിളിച്ച് കുടുംബങ്ങളെ സഹായിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് മരങ്ങൾ മുറിച്ചു മാറ്റാൻ നടപടി ഉണ്ടായത്.
തങ്ങൾക്ക് ഭീഷണിയായി നിന്ന മരങ്ങൾ മുറിച്ചു മാറ്റിയതിന്റെ ആശ്വാസത്തിലാണ് കുടുംബങ്ങൾ ഇപ്പോൾ. മരം മുറിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായിരുന്നില്ല. എന്നാൽ തങ്ങൾക്ക് സഹായവുമായെത്തിയ സുരേഷ് ഗോപിക്ക് നന്ദി അറിയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.
Discussion about this post