സോൾ : ഇതുവരെ ലോകത്തെ കാണിക്കാത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലടക്കം പ്രദർശിപ്പിച്ച് ഉത്തരകൊറിയയുടെ ‘പാതിരാ’ പരേഡ്. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങിൽ ശനിയാഴ്ചയാണ് പരേഡ് നടന്നത്. രാത്രി നടന്ന പരേഡിൽ ലക്ഷങ്ങൾ പങ്കെടുത്തു.
പാതിരാ പരേഡിലെ പ്രധാന ആകർഷണം ആണവ പോർമുനയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായിരുന്നു. 11 ആക്സിലുകളുള്ള വലിയ വാഹനത്തിലാണ് മിസൈലെത്തിച്ചത്. സ്വന്തമായി പ്രതിരോധവും ആയുധങ്ങളും വികസിപ്പിക്കാൻ രാജ്യം പൂർണ സജ്ജമാണെന്ന് പരേഡിനെ അഭിസംബോധന ചെയ്ത് ഉത്തര കൊറിയൻ പ്രസിഡണ്ട് കിം ജോങ് ഉൻ പറഞ്ഞു. ‘ദ മോൺസ്റ്റർ ‘ എന്നാണ് ഉത്തരകൊറിയയുടെ പുതിയ മിസൈലിനെ രാജ്യത്തിന്റെ ഓപ്പൺ ന്യൂക്ലിയർ നെറ്റ്‌വർക്ക് ഡെപ്യൂട്ടി ഡയറക്ടർ മെലീസ ഹന്ഹം വിശേഷിപ്പിച്ചത്. അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന 15 ദീർഘദൂര മിസൈലുകളും ഉത്തരകൊറിയ പരേഡിൽ പ്രദർശിപ്പിച്ചു.
പരേഡ് നടത്തിയത് ഉത്തരകൊറിയൻ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ 75-മത് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ്. വർണ്ണശബളമായ വെടിക്കെട്ടോടെയാണ് മാർച്ച് അവസാനിച്ചത്.
![±èÀϼº±¤Àå¿¡¼ ¿¸° ¿º´½Ä
(Æò¾ç Á¶¼±Áß¾ÓÅë½Å=¿¬ÇÕ´º½º) ºÏÇÑ Á¶¼±Áß¾ÓÅë½ÅÀº Á¶¼±³ëµ¿´ç â°Ç 75Áֳ⠰æÃà ¿º´½ÄÀÌ 10ÀÏ ÀÚÁ¤ Æò¾ç ±èÀϼº±¤Àå¿¡¼ ¿·È´Ù°í º¸µµÇß´Ù. 2020.10.11 [±¹³»¿¡¼¸¸ »ç¿ë°¡´É. Àç¹èÆ÷ ±ÝÁö. For Use Only in the Republic of Korea. No Redistribution]
photo@yna.co.kr/2020-10-11 07:54:59/](https://braveindianews.com/wp-content/uploads/2020/10/20201011000118_0-750x500.jpg)












Discussion about this post