കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. കള‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. സിനിമയിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
അപകടത്തെ തുടർന്ന് ടൊവിനോയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച പിറവത്തെ സെറ്റിൽ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. അവിടെ വച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമായത്. തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു.
‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ‘, ‘ഇബിലീസ്‘ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള‘. ആരാധകരുടെ പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി ടൊവിനോ പറഞ്ഞു.
Discussion about this post