ശ്രീനഗർ : കശ്മീരിലെ ഷോപ്പിയാനിലുള്ള ഒരു മതപഠനശാലയിലെ പതിമൂന്നോളം വിദ്യാർത്ഥികൾ ഭീകര സംഘടനയിൽ ചേർന്നതായി റിപ്പോർട്ടുകൾ. രഹസ്യാന്വേഷണ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിറാജ് -ഉലൂം ഇമാം സ്കൂളിലെ വിദ്യാർത്ഥികളാണ് ഭീകര സംഘടനയുടെ ഭാഗമായി മാറിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ സ്കൂളിലെ മൂന്ന് അധ്യാപകരെ കഴിഞ്ഞദിവസം പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ സ്കൂളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കിയിട്ടുണ്ട്.സിറാജ് -ഉലൂം ഇമാം സ്കൂളിലെ അധ്യാപകരായ അബ്ദുൽ അഹാദ് ബട്ട്, റൂഫ് ബട്ട്, മുഹമ്മദ് യൂസഫ് വാനി എന്നിവരെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.സ്കൂളിലെ 13 വിദ്യാർത്ഥികളും വ്യത്യസ്ത തീവ്രവാദ ഗ്രൂപ്പുകളിൽ അംഗമായെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
അറസ്റ്റ് ചെയ്ത അധ്യാപകരെ കൂടാതെ ഈ സ്കൂളിലെ അരഡസനോളം അധ്യാപകർ ഇപ്പോൾ നിരീക്ഷണത്തിലാണ്. മതവിദ്വേഷം നിറയ്ക്കുന്ന കാര്യങ്ങൾ ഈ അധ്യാപകർ വിദ്യാർത്ഥികളോട് പങ്കുവെച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
…
Discussion about this post