കൊച്ചി : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നടപടി. ഭൂമിയേറ്റെടുക്കാനുള്ള സർക്കാർ നടപടിക്കെതിരെ ബിലീവേഴ്സ് ചർച്ചിന് വേണ്ടി ആ ചാരിറ്റബിൾ ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചത്.
ശബരിമല വിമാനത്താവള പദ്ധതിക്കായി 2263 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കലക്ടറോട് ഉത്തരവിട്ടുകൊണ്ട് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പ്രകാരം, കേസിൽ തീർപ്പുണ്ടാകുന്നതിനു മുൻപേ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ യായിരുന്നു ട്രസ്റ്റ് ഹർജി നൽകിയത്. എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് തീരുമാനമാകാതെ പാല കോടതിയിൽ നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാരത്തുക കെട്ടിവെച്ച ശേഷം ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന് വിരുദ്ധമാണ് സർക്കാരിന്റെ നടപടിയെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശമുള്ളവർക്ക് പണം നൽകേണ്ടതിനു പകരം, കോടതിയിൽ കെട്ടിവച്ചത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Discussion about this post