രാജ്യത്തെ പെൺകുട്ടികളുടെ ഉചിതമായ വിവാഹപ്രായം നിർണയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് പുറത്തുള്ള ഇന്ത്യൻ പെൺകുട്ടികളുൾപ്പെടെ ഇതിനേർപ്പെടുത്തിയിരിക്കുന്ന കമ്മിറ്റിയുടെ തീരുമാനം എന്താണ് വൈകുന്നതെന്ന് ചോദിക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനമുണ്ടാവുമെന്ന് താൻ ഉറപ്പു നൽകുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനുമായി നിലനിൽക്കുന്ന ബന്ധത്തിന്റെ 75-ാ൦ വാർഷികം ആഘോഷിക്കുന്നതിന്റെ സ്മരണാർത്ഥം 75 രൂപയുടെ കോയിൻ റിലീസ് ചെയ്യവെയാണ് പെൺകുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടായെന്ന് മോദി പറഞ്ഞത്. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന ആവശ്യം രാജ്യത്തിന്റെ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. നേരത്തെ വിവാഹം ചെയ്തയക്കാതെ പഠിക്കാനും ജോലി സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കാനുമുള്ള അവസരം പെൺകുട്ടികൾക്ക് നൽകണമെന്ന അവശ്യം പല സാമൂഹിക പ്രവർത്തകരും മുന്നോട്ടു വെച്ചിട്ടുണ്ട്.
സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയെ സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം ആഘോഷപരിപാടിയിൽ വിശദമാക്കി. മാതൃമരണ നിരക്കും, ശിശുമരണനിരക്കും, ജനനനിരക്കും വ്യക്തമായി കണക്കാക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ എടുത്തു വരുന്നുണ്ട്. വിവാഹവും പ്രസവവും തമ്മിലുള്ള ദൈർഘ്യമടക്കം പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും കണക്കാക്കി മാർഗ്ഗ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഒരു ടാസ്ക് ഫോഴ്സിനെയും കേന്ദ്രസർക്കാർ നിയമിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി ഒരു രൂപയ്ക്കാണ് സാനിറ്ററി പാഡുകൾ കേന്ദ്രസർക്കാർ വിതരണം ചെയ്തത്
Discussion about this post