സനാ: യെമനിലെ സനായില്‍ മുസ്ലീംപള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത. 100 ലധികം പേര്‍ക്ക് പരിക്കേറ്റു. അല്‍ ജിരാഫ് ജില്ലയിലെ ഷിയാ പള്ളിക്ക് നേരെയാണ് രണ്ടു തവണ ആക്രമണമുണ്ടായത്.
ആദ്യമുണ്ടായത് ചാവേറാക്രമണമാണ്. നിമിഷങ്ങള്‍ക്കകം പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനുള്ളില്‍ വെച്ച ബോംബ് പൊട്ടിത്തെറിച്ചു.
Discussion about this post