ലിസ്ബന്: രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് അഭയം നല്കാന് സന്നദ്ധമാണെന്ന് പോര്‍ച്ചുഗല്‍ അധികൃതര്‍ വ്യക്തമാക്കി. 1,500 എന്ന നിശ്ചിത എണ്ണത്തിനപ്പുറത്ത് അനേകം കുടിയേറ്റക്കാര്‍ക്ക് അഭയം നല്കാന് സന്നദ്ധമാണെന്ന് പോര്‍ച്ചുഗല്‍ അധികൃതര്‍ അറിയിച്ചതായാണ് വിവരം. പോര്‍ച്ചുഗീസ് ഗ്രാമവികസന മന്ത്രി മിഗ്വേല്‍ പൊയ്റിസ് മഡുറോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുടിയേറ്റക്കാര്‍ക്ക് അഭയം നല്കാന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും തയ്യാറാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാജ്യങ്ങള്‍ ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ അതിന് പരിഹാരം കണ്ടെത്താനും തങ്ങള്‍ തയ്യാറാണെന്നും മിഗ്വേല്‍ പറഞ്ഞു.
Discussion about this post