ശ്രീനഗർ : കശ്മീരിൽ യുവമോർച്ച ജനറൽ സെക്രട്ടറിയേയും രണ്ടു ബിജെപി പ്രവർത്തകരെയും ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. യുവമോർച്ച ജനറൽ സെക്രട്ടറി ഫിദ ഹുസൈനാണ് കൊല്ലപ്പെട്ടത്. ബിജെപി പ്രവർത്തകരായ ഉമർ ഹംസാൻ റാസമിനെയും റാഷിദ് ബെയ്ഗിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കശ്മീരിലെ കുൽഗാമിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി 8 30 ഓടെ കുൽഗാമിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് ഭീകരൻ വെടിയുതിർത്തത്
ഇതിനു മുമ്പും കശ്മീരിൽ ബിജെപി നേതാക്കൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ജൂലൈയിൽ ജമ്മു കശ്മീരിലെ ബന്ദിപോരയിൽ വെച്ച് ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബത്തിലെ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. പാർട്ടിയുടെ മുൻ ജില്ലാ പ്രസിഡന്റായിരുന്നു ഷെയ്ഖ് വസീം ബാരി.
Discussion about this post