തിരുവനന്തപുരം : യൂണിടാക് ഉടമ നൽകിയ ഐഫോൺ സർക്കാരിനെ ഏൽപ്പിക്കുന്നതിനു മുമ്പ് എ.പി രാജീവൻ അതിലെ സിംകാർഡുകൾ മാറ്റിയിരുന്നുവെന്ന് റിപ്പോർട്ട്. വിവാദം കടുത്തതോടെ ഫോണിലെ രേഖകൾ മുഴുവൻ ഇറേസ് ചെയ്തിരുന്നുവെന്നും കണ്ടെത്തി.
ഫോൺ എ.പി രാജീവൻ പൊതുഭരണ വകുപ്പിൽ തിരിച്ചേൽപ്പിച്ചെങ്കിലും, അത് തിരിച്ചെടുക്കാൻ സർക്കാരിനു നിയമതടസ്സമുള്ളതിനാൽ ഫോണിപ്പോൾ സെക്രട്ടറിയേറ്റ് ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫോൺ കൈമാറിയ ഫയൽ പൊതുഭരണ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറിയെങ്കിലും, പെരുമാറ്റ ചട്ടം ലംഘിച്ച് കൈപ്പറ്റിയ ഫോണിന്റെ കാര്യത്തിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ല എന്ന നിലപാടിലാണ് ചീഫ് സെക്രട്ടറി. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഫോണുകളിൽ ഏറ്റവും വിലകൂടിയ കൈപ്പറ്റി ആളെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതും ഫോണിൽ തൊടാൻ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നു. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കുവാൻ 4.48 കോടി രൂപയുടെ കമ്മീഷന് പുറമേ അഞ്ച് ഐഫോണുകളും സ്വപ്ന ചോദിച്ചു വാങ്ങിയതായി സന്തോഷ് ഈപ്പൻ ഹൈക്കോടതി അറിയിച്ചിരുന്നു.
Discussion about this post