കട്ടപ്പന: ഇടുക്കിയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ മുന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മനു മനോജാണ് തൊടുപുഴ മുട്ടം ജയിലില്‍ തൂങ്ങി മരിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.
നരിയമ്പാറ സ്വദേശിനിയായ പതിനാറുകാരിയെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മനു പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബര്‍ 22നാണ് കുളിമുറിയില്‍ കയറിയ പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരുന്നു. മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും കൂടുതല്‍ പൊള്ളലേറ്റ പെണ്‍കുട്ടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.
Discussion about this post