ന്യൂഡൽഹി: ചൈനയ്ക്ക് വ്യവസായ രംഗത്ത് വൻ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ജപ്പാൻ കമ്പനികളായ ടയോട്ട സ്തൂഷേയും സുമിഡയും തങ്ങളുടെ ചൈനയിൽ ഉള്ള ഉൽപ്പാദന കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇൻഡോ-പെസഫിക് മേഖലയിലെ ഓസ്ട്രേലിയ ഇന്ത്യ ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന് അസംസ്കൃതവസ്തുക്കൾ നിർമ്മിക്കാനായി സപ്ലൈ ചെയിൻ റീസിസൈലൻസിനു തുടക്കമിടാൻ തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് ഈ തീരുമാനം. ചൈനയുടെ വ്യവസായ മേഖലയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഈ നടപടികൾ. ഭാവിയിൽ കോവിഡ് വ്യാപനം പോലുള്ള താൻ പ്രതിസന്ധികൾ മുൻകൂട്ടി കണ്ടാണ് നിർമ്മാണ വിതരണ മേഖലയിലെ വൈവിധ്യവത്കരണ നയത്തിന്റെ ഭാഗമായുള്ള കമ്പനികളുടെ ഈ തീരുമാനം.
ജപ്പാൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് കമ്പനികൾ മറ്റു രാജ്യങ്ങളിൽ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. കെമിക്കൽ അടിസ്ഥാന സൗകര്യവികസനം ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിലുള്ള പ്രശസ്ത സ്ഥാപനമാണ് ടൊയോട്ടയുടെ അനുബന്ധ സ്ഥാപനമായ സ്തൂഷോ.
Discussion about this post