പട്ന: ബിഹാറിൽ മത്സരിച്ച സീറ്റുകളിൽ എല്ലാം ദയനീയമായി പരാജയപ്പെട്ട് എസ്ഡിപിഐ- ചന്ദ്രശേഖർ ആസാദ്- പപ്പു യാദവ് സഖ്യം. പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടിയും ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും എസ്.ഡി.പി.ഐയും ബഹുജന്‍ മുക്തി പാര്‍ട്ടിയും മുസ്‌ലിം ആരക്ഷണ്‍ മോര്‍ച്ചയുമാണ് പുരോഗമനസഖ്യം എന്ന പേരിൽ ഒരുമിച്ച് മത്സരിച്ചത്. എന്നാല്‍ സംസ്ഥാനത്തൊരിടത്തും സഖ്യത്തിന് നിലം തൊടാൻ സാധിച്ചില്ല.
വോട്ടണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ഒരിടത്തും ലീഡിലേക്ക് ഉയരാൻ പോലും സഖ്യത്തിന് സാധിച്ചില്ല. എന്നാൽ ഒവൈസിയുടെ എ ഐ എം ഐ എമ്മിന് അഞ്ച് സീറ്റുകളിൽ വിജയിക്കാൻ സാധിച്ചു.
അതേസമയം ഗംഭീര വിജയത്തോടെ അധികാരം നിലനിർത്താൻ ബിഹാറിൽ എൻഡിഎ സഖ്യത്തിന് സാധിച്ചു. 125 സീറ്റ് നേടിയാണ് സഖ്യം അധികാരത്തിലെത്തിയത്. മഹാസഖ്യത്തിന് 110 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി 74 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് കേവലം 19ൽ ഒതുങ്ങി.
നീതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എൻഡിഎ അറിയിച്ചു.
Discussion about this post