ബരാമുള്ള: ബരാമുള്ളയിൽ പാക് വെടിവെപ്പിൽ ബി എസ് എഫ് സബ് ഇൻസ്പെക്ടർക്ക് വീരമൃത്യു. പാകിസ്ഥാൻ തുടരുന്ന വെടി നിർത്തൽ ലംഘനത്തിൽ തലയ്ക്ക് പരിക്കേറ്റാണ് ബി എസ് എഫ് സബ് ഇൻസ്പെക്ടർ രാകേഷ് ദോഭൽ വീരമൃത്യു വരിച്ചത്.
സബ് ഇൻസ്പെക്ടർ രാകേഷ് ദോഭലിന്റെ ജീവത്യാഗത്തെ ആദരിക്കുന്നതായി ബി എസ് എഫ് ട്വീറ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഋഷികേശ് ജില്ലയിലെ ഗംഗാ നഗർ സ്വദേശിയാണ് വീരമൃത്യു വരിച്ച രാകേഷ് ദോഭൽ.
അതേസമയം വെടിനിർത്തൽ ലംഘനം തുടരുന്ന പാകിസ്ഥാനെതിരെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പാക് പക്ഷത്ത് ആൾനാശം ഉണ്ടായതായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ട്.
Discussion about this post