തിരുവനന്തപുരം: കൊവിഡ് മുക്തനായതിനെ തുടർന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ആശുപത്രി വിട്ടു. ഈ മാസം ഏഴാം തീയതിയാണ് ഗവർണ്ണർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഒൻപതാം തീയതി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.
Discussion about this post