കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തുപകരാൻ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിയാണ് വിക്രാന്ത്.
1997-ൽ ഡികമ്മീഷൻ ചെയ്ത ഐ.എൻ.എസ് വിക്രാന്ത് എന്ന ഇന്ത്യയുടെ ആദ്യ വിമാനവാഹിനിയുടെ സ്മരണാർത്ഥമാണ് പുതിയ വിമാനവാഹിനിക്കും ഇതേ പേര് നൽകുന്നത്. 2014-ലാണ് വിക്രാന്ത് സ്ക്രാപ്പ് ചെയ്തത്. പുതിയ വിക്രാന്തിന്റെ നിർമ്മാണപ്രവർത്തനങ്ങളും പരിശീലനവും അടുത്ത വർഷം ഫെബ്രുവരിയോടു കൂടി പൂർത്തിയാകുമെന്നാണ് കരുതുന്നത്.ഇതോടെ, ഇന്ത്യൻ നാവികസേനയിൽ വിമാനവാഹിനി കപ്പലുകൾ രണ്ടെണ്ണമാവും.
40 വിമാനങ്ങളും 10 യുദ്ധഹെലികോപ്റ്ററുകളും വഹിക്കാൻ ശേഷിയുള്ള കൂറ്റൻ വിമാനവാഹിനിയാണ് ഐ.എൻ.എസ് വിക്രാന്ത്. കാർവാർ അല്ലെങ്കിൽ വിശാഖപട്ടണം തീരത്ത് ആയിരിക്കും ഐ.എൻ.എസ് വിക്രാന്ത് അവസാനഘട്ട സമുദ്ര പരിശീലനം പൂർത്തിയാക്കുക. അതിനെ ഉൾക്കൊള്ളിക്കാൻ തക്ക വലിപ്പമുള്ള രണ്ടു തുറമുഖങ്ങൾ ഇവിടെ മാത്രമേയുള്ളൂ എന്നതിനാലാണത്.
Discussion about this post