കുപ്‍വാര: കശ്മീരിൽ കുപ്‍വാര മേഖലയിൽ കനത്ത മഞ്ഞിടിച്ചിൽ. സംഭവത്തെ തുടർന്ന് ഒരു സൈനികൻ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തകർ കണ്ടെത്തിയ രണ്ട് സൈനികർ ചികിത്സയിലാണ്. ഉത്തര കശ്മീരിലെ കേരാനിൽ, താങ്ദാർ മേഖലയിലാണ് മഞ്ഞ് ഇടിഞ്ഞു തുടങ്ങിയത്.
ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത് എന്ന് പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു. സാവധാനം, സാധന ടോപ്പിലെ റോഷൻ മിലിറ്ററി പോസ്റ്റിലേയ്ക്ക് വ്യാപിച്ച മഞ്ഞിടിച്ചിലിനെ തുടർന്ന് ക്യാമ്പ് ഒലിച്ചു പോവുകയായിരുന്നു. സംഭവം കുപ്‍വാര പോലീസ് സൂപ്രണ്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നു സൈനികരെ കാണാതായിട്ടുണ്ട് എന്ന വാർത്ത പുറത്തു വന്നിട്ടുണ്ടെങ്കിലും, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഞ്ഞിടിഞ്ഞ മേഖലയിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്.
Discussion about this post