ഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് കോൺഗ്രസിൽ തമ്മിലടി രൂക്ഷമാകുന്നു. ഹൈക്കമാൻഡിനെതിരായ പരസ്യ പ്രസ്താവനയെ തുടർന്ന് പാർട്ടിയിൽ പുതിയ പോർമുഖം തുറന്ന മുതിർന്ന നേതാവ് കപിൽ സിബലിനെതിരെ സോണിയ പക്ഷവും രംഗത്തെത്തി.
ബിഹാറിലെ തോൽവിക്ക് കാരണം ഹൈക്കമാൻഡിന്റെ പിടിപ്പുകേടാണെന്ന് കപിൽ സിബൽ വിമർശിച്ചു. ബിഹാറിൽ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കം പാളിയെന്നും, പാര്‍ട്ടി ആത്മ പരിശോധന നടത്തണമെന്നും മുതിര്‍ന്ന നേതാവ് താരിഖ് അൻവർ അഭിപ്രായപ്പെട്ടു. ഈ പ്രസ്താവനകൾക്കെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തി. ബിഹാറിലെന്നല്ല ഒരു സംസ്ഥാനത്തെയും പ്രചാരണ രംഗത്ത് കപില്‍ സിബലിനെ കണ്ടിട്ടില്ലെന്നും വെറുതെ വാചകമടിക്കാൻ ആര്‍ക്കും കഴിയുമെന്നും അധിര്‍ രഞ്ജൻ ചൗധരി പരിഹസിച്ചു.
പരാജയത്തിന് പിന്നാലെ നേതാക്കൾ പരസ്പരം ചെളി വാരിയെറിയുന്നത് തുടരുന്ന സാഹചര്യത്തിൽ ബിഹാര്‍ തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരും.
Discussion about this post