നടൻ ദേവനെ കേരളത്തിലെ ഉയർന്നുവരുന്ന ശക്തനായ രാഷ്ട്രീയ നേതാവെന്ന് വിശേഷിപ്പിച്ച് ‘ഫോർബ്സ്‘ മാസിക. ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച താരത്തിന്റെ ഒരു അഭിമുഖത്തിലാണ് മാസിക ഇങ്ങനെ ഒരു വിശേഷണം നൽകിയിരിക്കുന്നത്. അഴിമതിക്കും അനീതിക്കുമെതിരെയുള്ള ഒരു ദൗത്യത്തിലാണ് ദേവനും അദ്ദേഹത്തിന്റെ പാർട്ടിയെന്നും അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
‘നവകേരള പീപ്പിൾസ് പാർട്ടി’യുടെ സ്ഥാപക നേതാവ് കൂടിയായ നടൻ ദേവനെക്കുറിച്ചുള്ള ഫോർബ്സ് മാസികയുടെ വിശേഷണത്തോട് വ്യത്യസ്ത പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. ചിലർ വിശേഷണത്തെ അനുകൂലിക്കുമ്പോൾ ചിലർ അതിനെ നിശിതമായി വിമർശിക്കുന്നു. ഏറിയ പങ്ക് പ്രതികരണങ്ങളും ട്രോളുകളിലൂടെയാണ്.
ദേവനെക്കുറിച്ചുള്ള ഫോർബ്സ് മാസികയുടെ ലേഖനത്തെ മുൻപ് ‘വോഗ് ഇന്ത്യ’ മാസികയിൽ വന്ന മന്ത്രി കെ കെ ശൈലജയെ കുറിച്ചുള്ള ലേഖനത്തോടാണ് ചിലർ താരതമ്യം ചെയ്യുന്നത്. ‘മന്ത്രി ഷൈലജക്ക് പറ്റിയ എതിരാളി’ എന്നാണ് ഇക്കൂട്ടത്തിൽ ഒരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.
https://twitter.com/jenson_gk/status/1329279824913948672?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1329279824913948672%7Ctwgr%5E&ref_url=https%3A%2F%2Fkeralakaumudi.com%2Fnews%2Fnews.php%3Fid%3D438153u%3Dactor-devan-features-in-forbes-india-magazine-interview-taken-down-laterfbclid%3DIwAR3UMHfxH6eDnhKk-Xb1ZEaY7Eq7-tQVdz5XZ8josGzkgVAH4iq0tIRaZbg
വോഗ് മാസികയിൽ ശൈലജ ടീച്ചറെക്കുറിച്ചുള്ള ലേഖനം വന്നതിലെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമ്പോഴാണ് സമാനമായ ലേഖനം ഫോർബ്സ് മാസികയിലും വന്നിരിക്കുന്നത്. ഏതായാലും ദേവനുമായുള്ള അഭിമുഖം ഫോർബ്സ് മാസിക വെബിൽ നിന്നും താത്കാലികമായി നീക്കം ചെയ്തിരിക്കുന്നതായാണ് വിവരം.
Discussion about this post