പൊലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മാധ്യമങ്ങളുടെ കഴുത്തിൽ കത്തി വെക്കുന്ന കരിനിയമമാണ് 118 എയെന്നും അത് പിൻവലിക്കണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. നട്ടെല്ലില്ലാത്ത നിലപാടുകൾ പറയാൻ സി.പി.എമ്മുകാർക്ക് എല്ലില്ലാത്ത നാക്ക് മാത്രം മതിയെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അപകീർത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച സിപിഎമ്മാണ് കേരള പൊലീസ് ആക്ടിൽ അതിനെക്കാൾ ജനാധിപത്യവിരുദ്ധമായ നിയമം എഴുതിച്ചേർക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐപിസി 499 അനുസരിച്ചുള്ള മാനനഷ്ടക്കേസ് നോൺ – കോഗ്നിസിബിൾ ആയതിനാൽ തുടർനടപടിക്കു മജിസ്ട്രേട്ടിന്റെ അനുവാദമുള്ളു. പക്ഷെ പൊലീസ് ആക്ട് 118 എ പ്രകാരം കേസെടുക്കാൻ പരാതി പോലും വേണ്ട.മുഖ്യധാര മാധ്യമങ്ങളുടെ ഉൾപ്പെടെ കഴുത്തിൽ കത്തിവെക്കുന്ന കരിനിയമമാണ് 118 എയെന്നും അത് പിൻവലിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ എം ടി രമേശ് ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
നട്ടെല്ലില്ലാത്ത നിലപാടുകൾ പറയാൻ സി.പി.എമ്മുകാർക്ക് എല്ലില്ലാത്ത നാക്ക് മാത്രം മതിയെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു, മാധ്യമ സ്വാതന്ത്ര്യനും ആവിഷ്ക്കാര സ്വാതന്ത്ര്യനും വേണ്ടി വാതോരാതെ ബഹളം വെക്കുന്ന സഖാക്കൾ പൊലീസ് ആക്ട് 118 എ പാസ്സാക്കിയതറിഞ്ഞില്ലെ,,? മാധ്യമ സ്വാതന്ത്ര്യന് വേണ്ടിയുള്ള നിങ്ങളുടെ നിലപാടുകൾ എന്ത് പ്രഹസനമാണ് സഖാക്കളെ ? എവിടെ കേരളത്തിലെ കവികളും സാഹിത്യകാരന്മാരും ബുദ്ധിജീവികളും എവിടെ,,? എല്ലാവരുടെയും നാക്കിറങ്ങി പോയോ ?.ഇടത് ജ്വരം ബാധിച്ച കേരളത്തിലെ മാധ്യമങ്ങളും ഈ നിയമത്തിനെതിരെ പ്രതികരിച്ച് കണ്ടില്ല.ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അപകീർത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച സിപിഎമ്മാണ് കേരള പൊലീസ് ആക്ടിൽ അതിനെക്കാൾ ജനാധിപത്യവിരുദ്ധമായ നിയമം എഴുതിച്ചേർക്കുന്നത്.
ഐപിസി 499 അനുസരിച്ചുള്ള മാനനഷ്ടക്കേസ് നോൺ – കോഗ്നിസിബിൾ ആയതിനാൽ തുടർനടപടിക്കു മജിസ്ട്രേട്ടിന്റെ അനുവാദമുള്ളു. പക്ഷെ പൊലീസ് ആക്ട 118 എ പ്രകാരം കേസെടുക്കാൻ പരാതി പോലും വേണ്ട.മുഖ്യധാര മാധ്യമങ്ങളുടെ ഉൾപ്പെടെ കഴുത്തിൽ കത്തിവെക്കുന്ന കരിനിയമമാണ് 118 എ അത് പിൻവലിക്കണം.
https://www.facebook.com/mtrameshofficial/photos/a.1434036890169795/2722590681314403
അവസരവാദ നിലപാട് സ്വീകരിക്കുന്ന സാംസ്കാരിക നായകന്മാരെയും ഇടത് മാദ്ധ്യമ പ്രവർത്തകരെയും എം ടി രമേശ് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നുണ്ട്.
Discussion about this post