പൊലീസ് നിയമഭേദഗതിക്കെതിരെ കൂടുതല്‍ പേര് രംഗത്ത്. 118 എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടി പാര്‍വതി തിരുവോത്ത്. മാധ്യമപ്രവര്ത്തകന് ശശികുമാറിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തുകൊണ്ടാണ് 118 എ പിന്‍വലിക്കണമെന്ന് പാര്‍വതി ആവശ്യപ്പെട്ടിരിക്കുന്നത്.
പൊലീസ് നിയമഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും 118 എ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണെന്നും ആരോപിക്കുന്ന ശശികുമാറിന്റെ ട്വീറ്റാണ് പാര്‍വതി റിട്വീറ്റ് ചെയ്തത്.
Discussion about this post