കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വെച്ചു. വിചാരണ നടപടികൾ തുടങ്ങിയ ഇന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായില്ല. താൻ രാജി വെച്ചതായി പ്രോസിക്യൂട്ടർ സംസ്ഥാന സർക്കാരിനെ അറിയിക്കുകയായിരുന്നു.
നേരത്തെ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമർപ്പിച്ച ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചതോടെ വിസ്താര നടപടികൾ ആഴ്ചകളായി മുടങ്ങി കിടക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് സംസ്ഥാന സർക്കാർ.
നടിയെ ആക്രമിച്ച കേസ് ഇനി നവംബർ 26നാണ് കോടതി പരിഗണിക്കുക.
Discussion about this post