കൊച്ചി : ഇന്ത്യന്‍ ജനതയുടെ സ്വപ്‌നങ്ങള്‍ക്ക് അഗ്നിച്ചിറകുകള്‍ നല്‍കിയ രാഷ്ട്രനായകന്‍ ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ജീവചരിത്രം സിനിമയാകുന്നു
. ‘ദ് സ്ട്രാറ്റജിസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇംഗ്ലീഷ്, റഷ്യന്‍, ജാപ്പനീസ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ബഹിരാകാശരംഗത്ത് ഇന്ത്യ കൈവരിച്ച പ്രധാന നേട്ടങ്ങളും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.
250 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ ആണ് അബ്ദുള്‍കലാമിന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സംവിധായകന്‍ പ്രശാന്ത് പനമൂട്ടില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യ, ഇംഗ്ലണ്ട്, ജപ്പാന്‍, റഷ്യ, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. കൂടാതെ അബ്ദുള്‍ കലാമിന്റെ അടുത്ത സുഹൃത്തിന്റെ വേഷത്തില്‍ തമിഴിലെ സമുദ്രകനിയും എത്തുന്നുണ്ട്.
ഐ.എസ്.ആര്‍.ഒയുടെ ചെയര്‍മാനായി വിക്രം സാരാഭായ് ചുമതലയേല്‍ക്കുന്നതും ബഹിരാകാശത്തെ ഇന്ത്യയുടെ അഭിമാന നിമിഷങ്ങളും ഉള്‍പ്പെടുത്തിയാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. തമിഴ് നടന്‍ വിക്രമാണ് വിക്രം സാരാഭായ് ആയി വേഷമിടുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജോണ്‍പോള്‍, പ്രശാന്ത് എന്നിവരുടെതാണ് തിരക്കഥ.
Discussion about this post