തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ലാലിസം എന്ന പരിപാടിക്കായി നടന്‍ മോഹന്‍ലാല്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങിയ രണ്ട് കോടി രൂപ തിരികെ വാങ്ങുന്നതില്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്കിടെയില്‍ രണ്ട് അഭിപ്രായം . മോഹന്‍ലാലിനോട് പണം തിരികെ വാങ്ങുന്നതില്‍ തെറ്റില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു.എന്നാല്‍ മോഹന്‍ലാല്‍ എന്ന കലാപ്രതിഭയുടെ മാന്യതയ്ക്ക സര്‍ക്കാര്‍ വിലയിടരുതെന്ന് മറ്റ് ചില എംഎല്‍എമാരും അഭിപ്രായപ്പെട്ടു. നേരത്തെ സര്‍ക്കാര്‍ പ്രതിനിധികള്‍ ലാലിന്റെ ചില സുഹൃത്തുകളെ കണ്ടിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ പണം തിരികെ നല്‍കുമെന്നാണ് ലാലിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.
ലാലിസം അവതരിപ്പിച്ച് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന നടന്‍ ലാല്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങിയ 1,63,77,600 രൂപ തിരിച്ചടയ്ക്കുമെന്ന് സര്‍ക്കാരിന് ഇന്നലെ ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ലാലിസം ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ചതെന്ന് മോഹന്‍ലാല്‍ ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു.
ലാലിസം അവതരിപ്പിച്ചു തീര്‍ന്ന രാത്രി മുതല്‍ ഉയരുന്ന വിവാദ കോലാഹലങ്ങളും വിമര്‍ശനങ്ങളും താന്‍ കണ്ടും കേട്ടും അറിഞ്ഞിരുന്നു. കേരളത്തിലെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ഹര്‍ഷാരവങ്ങളിലൂടെ, അഭിനന്ദനങ്ങളിലൂടെ നടനെന്ന രീതിയില്‍ പരുവപ്പെട്ട ആളാണ് താന്‍ .അതില്‍ നിന്നെല്ലാം വിഭിന്നമായി നിങ്ങളില്‍ ചിലര്‍ തന്റെ നേരെ തൊടുത്ത ആരോപണ ശരങ്ങള്‍ ദുഃഖിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഈ പരിപാടിക്കായി നിറഞ്ഞ മനസോടെ താന്‍ ചെലവിട്ട അദ്ധ്വാനത്തെയും ആത്മാര്‍ത്ഥതയെയും നിസാരവത്കരിക്കുന്നവരോട്, സര്‍ക്കാരിന്റെ പണം അവിഹിതമായി കൈപ്പറ്റി എന്ന് ആരോപിക്കുന്നവരോട് തനിക്ക് പരിഭവമില്ല.അതിനാല്‍ പണം തിരികെ നല്‍കുന്നുവെന്നും ഇതോടെ വിവാദങ്ങള്‍ അവസാനിക്കണമെന്നും ലാല്‍ ഇ-മെയിലിലൂടെ പറഞ്ഞിരുന്നു.
Discussion about this post