ന്യൂഡൽഹി: ഓക്സ്ഫോർഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം സംശയനിഴലിൽ. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ പരീക്ഷണത്തിനു ഉപയോഗിച്ച വാക്സിൻ വയലുകൾക്ക് തകരാർ ഉണ്ടായിരുന്നതായി ഉത്പാദകരായ അസ്ട്രാസെനക സ്ഥിരീകരിച്ചിരുന്നു. ഇതിനാൽ 2800 പേർക്കു നൽകിയ വാക്സിൻ പൂർണ ഡോസ് അല്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
90 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയിട്ടുള്ളത് ആദ്യം പകുതി ഡോസും രണ്ടാമത് പൂർണ ഡോസും സ്വീകരിച്ചവരിലാണ്. അതേസമയം, 2 ഫുൾ ഡോസ് സ്വീകരിച്ചവരിൽ 62 ശതമാനമായിരുന്നു ഫലപ്രാപ്തി. വിദഗ്ധർ ഉന്നയിക്കുന്നത് പകുതി ഡോസ് സ്വീകരിച്ചവരിൽ എങ്ങനെയാണ് കൂടുതൽ ഫലപ്രാപ്തിയെന്ന ചോദ്യമാണ്. ഇതിനു വ്യക്തമായ മറുപടി നൽകാൻ അസ്‌ട്രാസെനകയ്ക്ക് ആയിട്ടില്ല. നേരത്തെ, 55 വയസ്സിന് താഴെയുള്ളവരാണ് പകുതി ഡോസ് സ്വീകരിച്ചവരെല്ലാമെന്ന വിവരം അമേരിക്ക പുറത്തു വിട്ടിരുന്നു.
പ്രായം കൂടിയവരെക്കാൾ ഇവർക്ക് പ്രതിരോധശേഷിയുള്ളതാകാം ഉയർന്ന പ്രതിരോധശേഷിക്കു കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇതും അസ്‌ട്രാസെനക്ക അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഇതിനുപുറമേ, പകുതി ഡോസ് ട്രയൽ നടന്നത് 2,800 പേരിലാണെന്നും കൃത്യത ഉറപ്പാക്കാൻ ഇത് മതിയാകില്ലെന്നും വാദമുയരുന്നുണ്ട്.
Discussion about this post