ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ തിരിച്ചു വരുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഫോറിൻ എക്സ്ചേഞ്ച് ഡീലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വാർഷിക ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വളർച്ചയ്ക്ക് ദോഷകരമായ നിരവധി പ്രതിസന്ധികളുണ്ടായെങ്കിലും ഇന്ത്യ കൂടുതൽ ശക്തമായി തിരിച്ചുവരികയാണെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. ” വളർച്ച മെച്ചപ്പെട്ടുവെങ്കിലും യൂറോപ്പിലെ ചില ഭാഗങ്ങളിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്തിടെയുണ്ടായ കോവിഡ് വൈറസ് വ്യാപനം വളർച്ചയ്ക്ക് ദോഷകരമായ അപകട സാധ്യതകളാണ്. ഉൽസവ സീസണിനു ശേഷമുള്ള ഉപഭോഗത്തിന്റെ സുസ്ഥിരതയെ കുറിച്ചും വാക്സിനേഷനെ ചുറ്റിപ്പറ്റിയുള്ള വിപണി പ്രതീക്ഷകളിലും ജാഗ്രത പാലിക്കേണ്ടതുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല, ഒന്നാം പാദത്തിൽ സമ്പത്ത് വ്യവസ്ഥയിൽ 23.9 ശതമാനം കുത്തനെ ഇടിവുണ്ടായെന്നും രണ്ടാം പാദത്തിനു ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതും വേഗതയിലാണ് തിരിച്ചുവരവ് നടത്തിയതെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
Discussion about this post