ഇസ്ലാമാബാദ് : പാക്കിസ്ഥാനുമായി ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ഇന്ത്യക്ക് താങ്ങാനാവുന്നതിലും അധികമായിരിക്കുമെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. 1965ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിന്റെ 50 ാം വാര്‍ഷിക വേളയില്‍ റാവല്പിണ്ഡിയില് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റഹീല്‍ ഷെരീഫ്.
ഏതുതരത്തിലുമുള്ള ആക്രമണം നേരിടാനും പാകിസ്താന് സൈന്യം സജ്ജമാണ്. ശത്രു രാജ്യം ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാലും വളരെ വലിയ വില നല്‍കേണ്ടി വരും. രാജ്യത്തിന്റെ വലുപ്പമോ യുദ്ധത്തിന്റെ രീതിയോ പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാശ്മീരിനെ വിഭജനത്തിന്റെ പൂര്‍ത്തീകരിക്കാത്ത അജണ്ടയെന്ന് വിശേഷിപ്പിച്ച ജനറല്‍ റഹീല്‍ ഷെരീഫ് ഐക്യരാഷ്ട്രസഭാ പ്രമേയമനുസരിച്ച് കാശ്മീര്‍ പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
Discussion about this post