2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ പാര്‍ട്ടി മുഴുവന്‍ സീറ്റിലും മല്‍സരിക്കും. രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് തമിളരുവി മണിയനാണ് ഇക്കാര്യം അറിയിച്ചത്.
2021-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അടുത്ത വര്‍ഷമാദ്യം തന്നെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് വ്യാഴാഴ്ച അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് 234 നിയോജക മണ്ഡലങ്ങളുള്ള തമിഴ്നാട്ടില്‍ മുഴുവന്‍ സീറ്റുകളിലും രജനിയുടെ പാര്‍ട്ടി മല്‍സരിക്കുമെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.
പാര്‍ട്ടിയിലൂടെ ആത്മീയ രാഷ്ട്രീയമാണ് വിഭാവനം ചെയ്യുന്നതെന്നും ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും രജനിയുടെ ഉപദേഷ്ടാവ് തമിളരുവി മണിയന് പറഞ്ഞു. ‘അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും ഞങ്ങള്‍ മത്സരിക്കും. വിദ്വേഷത്തിന്റെ രാഷ്ട്രീയം നിലനില്‍ക്കുന്നിടത്ത് നിന്ന് വ്യത്യസ്തമായി ആത്മീയ രാഷ്ട്രീയമായിരിക്കും ഞങ്ങള്‍ മുന്നോട്ട് വെക്കുക. ആരെയും ആക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കില്ല.’ തമിളരുവി മണിയന് മാധ്യമങ്ങളോട് പറഞ്ഞു.
We will contest on all 234 seats in next Assembly elections. Our politics will be spiritual politics unlike the politics of hatred, currently being practised. We will not slam anybody: Tamilaruvi Manian, political advisor of actor Rajinikanth in Chennai pic.twitter.com/LhMN64w9tb
— ANI (@ANI) December 5, 2020
Discussion about this post