ന്യൂഡൽഹി: ഇന്ത്യയുടെ വടക്കൻ മേഖലയിൽ ഭീകരത വളർത്തുന്ന ഖാലിസ്ഥാൻ ഭീകരർക്കെതിരെ കൂടുതൽ തെളിവുകളുമായി ദേശീയ അന്വേഷണ ഏജൻസി. ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് എന്നറിയപ്പെടുന്ന കെ.എൽ.എഫ് ഭീകരർക്കെതിരെയുള്ള നിർണായകമായ തെളിവുകളാണ് എൻഐഎ കണ്ടെത്തിയിട്ടുള്ളത്.
അന്വേഷണ ഏജൻസി കണ്ടെത്തിയ തെളിവുകളിൽ ഈ ഭീകരർക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളുമുണ്ട്. ഈ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പഞ്ചാബിലെ മൊഹാലിയിലുള്ള പ്രത്യേക കോടതിയിൽ സമർപ്പിച്ചു. മയക്കുമരുന്ന് കടത്തലിൽ കുപ്രസിദ്ധനായ ധാന എന്ന ധർമീന്ദർ സിംഗിനെ മുഖ്യ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാൾക്കെതിരെ ഐപിസി 120 ബി ഉൾപ്പെടെ ചാർജ് ചെയ്തിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നും ഹെറോയിൻ ഇന്ത്യയിലേക്ക് കടത്തുന്നതിൽ ഖാലിസ്ഥാൻ ഭീകരർക്ക് വളരെ വലിയ പങ്കാണുള്ളത്.
ഇവർ പ്രാദേശിക ഏജന്റുമാർക്ക് മയക്കുമരുന്ന് വിതരണം ചെയ്ത്, ഭീകര പ്രവർത്തനത്തിനായി പണം സ്വരൂപിക്കുന്ന രീതിയാണ് പൊതുവേ സ്വീകരിക്കാറുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post