കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപെടലിലൂടെ ഹൈക്കോടതിയിലും നിയമനങ്ങളുണ്ടായിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ‘ഹൈ ലെവൽ ഐടി ടീമി’ന്റെ പ്രവർത്തനങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിച്ചു വരികയാണ്.
കേന്ദ്ര ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന നിർദേശം, ഇവരെ നിയമിച്ചതിനുശേഷം ഹൈക്കോടതിയിൽ നിന്നും വിവരച്ചോർച്ച ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താൻ പ്രാഥമിക അന്വേഷണം നടത്താനാണ്. മറ്റെല്ലാ ഹൈക്കോടതികളിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) മേൽനോട്ടത്തിൽ കമ്പ്യൂട്ടർവൽക്കരണം നടത്തിയപ്പോൾ, ഇവിടെ 5 പേർക്ക് 60,000 രൂപ- ഒരു ലക്ഷം രൂപ ശമ്പളത്തിൽ കരാർ നിയമനം നൽകുകയായിരുന്നു.
സ്വപ്ന സുരേഷിന്റെ സ്പേസ് പാർക്ക് നിയമനത്തിലെന്ന പോലെ ഹൈക്കോടതി നിയമനത്തിലും ശിവശങ്കർ നേരിട്ടിട്ട് ഇടപെട്ടതിന്റെ തെളിവുകൾ അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. നിയമനത്തിലെ വിവിധഘട്ടങ്ങളിൽ എൻഐസിയെ പൂർണമായും ഒഴിവാക്കാൻ ഇടപെട്ടതിന്റെ തെളിവുകളും കണ്ടെത്തി.
Discussion about this post