ന്യൂഡൽഹി: കർഷകപ്രക്ഷോഭം ഖാലിസ്ഥാൻ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുകയാണെന്ന് റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങൾ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധമെന്നോണം ഇന്ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ്, വിവിധ രാഷ്ട്രീയ പാർട്ടികൾ അവരുടെ ആവശ്യങ്ങൾക്കു വേണ്ടിയുള്ളതാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
ഭാരത് ബന്ദിന് കോൺഗ്രസ് ഉൾപ്പെടെയുള്ള മിക്ക പ്രതിപക്ഷ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകരോടുള്ള പ്രതിബന്ധതയെക്കാൾ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ പാർട്ടികൾ നടത്തുന്നത്. ദിവസങ്ങൾക്കു മുമ്പ് ഡൽഹിയിലെ കർഷക സമരത്തിന് പിന്നിലുള്ളത് ഖാലിസ്ഥാൻ തീവ്രവാദികളാണെന്ന് ചൂണ്ടിക്കാട്ടി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ രംഗത്തുവന്നിരുന്നു. അതിനു പിന്നാലെയാണ്, ഖാലിസ്ഥാൻ ഭീകരർ കർഷക പ്രക്ഷോഭം ഹൈജാക്ക് ചെയ്യുകയാണെന്നുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുള്ളത്.
12 ദിവസമായി ഡൽഹിയിൽ കർഷക പ്രക്ഷോഭം തുടരുകയാണ്. നേരത്തെ കർഷക സംഘടനകൾ കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും ചർച്ച പരാജയമായിരുന്നു. കർഷക സംഘടനകളുമായി ഡിസംബർ 9 നു വീണ്ടും കേന്ദ്രസർക്കാർ ചർച്ച നടത്തുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
Discussion about this post