കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. ശരാശരി പോളിങ് 76 ശതമാനം പിന്നിട്ടുവെന്നാണ് ലഭ്യമായ വിവരങ്ങൾ. ആദ്യഘട്ടത്തെ പിന്തള്ളിയാണ് രണ്ടാംഘട്ടത്തിലെ പോളിങ്.
എട്ടാം തീയതി നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ 73.12 ശതമാനമായിരുന്നു പോളിങ്. ഏറ്റവും കൂടുതൽ പോളിങ് വയനാട് ജില്ലയിലാണ്. വയനാട് 79%, കോട്ടയം 77.1%, എറണാകുളം 78 %, തൃശ്ശൂർ 75.7%, പാലക്കാട് 75% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. ഇന്ന് വോട്ടുചെയ്തത് അഞ്ചു ജില്ലകളിലെ 98,57,208 വോട്ടർമാരാണ്. ഇതിൽ 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്ജെൻഡേഴ്സും 265 പ്രവാസി ഭാരതീയരുമുൾപ്പെടുന്നുണ്ട്.
രാവിലെ മുതൽ പോളിംഗ് ബൂത്തിനു മുന്നിൽ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. ഇന്ന് നടന്നത് 451 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണ്. വോട്ട് ചെയ്തവരിൽ, 57,895 പേർ കന്നി വോട്ടർമാരാണ്.
Discussion about this post