മുംബൈ: യു.പി.എ നേതൃസ്ഥാനത്തേക്ക് ശരദ് പവാറിനെ പിന്തുണക്കുമെന്ന് ശിവസേന. ശിവസേന നേതാവായ സഞ്ജയ് റാവത്താണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലവിലെ അവസ്ഥ വളരെ ദുർബലമാണ്. പ്രതിപക്ഷമായ യു.പി.എ സഖ്യത്തിന് ഇപ്പോൾ ശക്തനായ ഒരു നേതാവിന്റെ ആവശ്യമുണ്ട്. എൻസിപി നേതാവായ ശരദ് പവാറിനെ ഈ സ്ഥാനത്തേക്ക് നിയമിക്കാൻ പിന്തുണയ്ക്കുമെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. പ്രതിപക്ഷത്തെ ശക്തമാക്കാൻ ഇങ്ങനെയൊരു നടപടി അനിവാര്യമാണെന്നും റാവത്ത് വ്യക്തമാക്കി.
എന്നാൽ, എൻസിപി നേതാവായ ശരദ് പവാർ വ്യക്തിപരമായി ഈ നിർദ്ദേശം നിരാകരിക്കുകയാണ് ചെയ്തത്. യുപിഎ നേതൃസ്ഥാനത്ത് ഇരിക്കാനുള്ള ഏറ്റവും യോഗ്യനായ നേതാവ് ശരത് പവാറാണെന്നും ഇങ്ങനെയൊരു നിർദേശം മുന്നോട്ടു വന്നാൽ അതിനെ ശക്തമായി പിന്തുണയ്ക്കുമെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
Discussion about this post