കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശ്ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ബംഗാള്‍ ചീഫ് സെക്രട്ടറിയോടും, പോലീസ് മേധാവിയോടും ഹാജരായി വിശദീകരണം നല്‍കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ നേരിട്ടെത്തി 14നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമ സമാധാന നില തകരാറിലാണെന്ന ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി വിശദീകരണം തേടിയിരിക്കുന്നത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 19, 20 തീയതികളില്‍ അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Discussion about this post