തൃശൂർ: ഗുരുവായൂരിൽ 46 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ശനിയാഴ്ച മുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചില ജീവനക്കാർക്കും സഹപൂജാരിമാർക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് 46 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്.
ഭക്തർക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത് ദേവസ്വം ബോർഡാണ്. ക്ഷേത്രവും പരിസരവും കണ്ടയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പൂജകളും ചടങ്ങുകളും പതിവുപോലെ നടക്കുമെന്ന് ദേവസ്വം ബോർഡ് അംഗങ്ങൾ അറിയിച്ചു
Discussion about this post