തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ വൻ വർദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രോഗ വ്യാപനത്തിൽ വൻ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകുന്നത്.
രോഗം കൂടിയാൽ മരണ നിരക്കിലും വർദ്ധനവുണ്ടാകും. കൊവിഡ് വ്യാപിക്കാൻ സാധ്യതയുള്ള സാഹചര്യം മുൻ നിര്‍ത്തി ആശുപത്രികൾക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരും സ്വയം ലോക്ക്ഡൗൺ പാലിക്കാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
അത്യാവശ്യത്തിന് അല്ലാതെ ആരും പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളിൽ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നേരത്തെ ലോക്ക്ഡൗൺ പിൻവലിച്ചപ്പോൾ രോഗനിരക്കിൽ വർദ്ധനവുണ്ടായതും മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post