തിരുവനന്തപുരം: എൽഡിഎഫും എൻഡിഎയും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് ഇടത് മുന്നണിക്ക് കനത്ത തിരിച്ചടിയായി മേയറുടെയും മേയർ സ്ഥാനാർത്ഥിയുടെയും പരാജയം.
നിലവിലെ തിരുവനന്തപുരം മേയർ കെ ശ്രീകുമാർ തോറ്റു.ബിജെപി സ്ഥാനാർഥി ഡി.ജി.കുമാരനാണ് മേയറെ വീഴ്ത്തിയത്. കരിക്കകം വാർഡിലാണ് ശ്രീകുമാർ പരാജയപ്പെട്ടത്.
കുന്നുകുഴി വാർഡിൽ മേയർ സ്ഥാനാർത്ഥിയായി മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി എ ജി ഒലീനയും തോറ്റു. യുഡിഎഫ് സ്ഥാനാർത്ഥി മേരി പുഷ്പമാണ് ഇവിടെ വിജയിച്ചത്.
Discussion about this post