തദ്ദേശ തെരഞ്ഞെടുപ്പ് വിധി പുറത്ത് വരുമ്പോൾ വളർച്ചയുടെ ഗ്രാഫ് ഉയരെ നിൽക്കുന്ന പാർട്ടിയായി കേരളത്തിൽ ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ശക്തമായ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സംസ്ഥാനത്ത് സാധിച്ചു. 2015ലെ തെരഞ്ഞെടുപ്പിൽ 14 പഞ്ചായത്തുകളിൽ മാത്രം ലീഡ് നേടിയിരുന്ന ബിജെപി ഇത്തവണ അത് 24 ആക്കി ഉയർത്തി. പാലക്കാട് നിലനിർത്താനും പന്തളം നഗരസഭയിൽ ഭരണം പിടിക്കാനും ബിജെപിക്ക് സാധിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ ജനപ്രീതി ഒട്ടും ചോരാതെ കാത്ത് സുസൂക്ഷിക്കാൻ ബിജെപിക്ക് സാധിച്ചു. മിക്ക പഞ്ചായത്തുകളിലും ഭരണം തീരുമാനിക്കുന്ന പാർട്ടിയായി ഉയരാനും ബിജെപിക്ക് സാധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്ന് തലങ്ങളിലും വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചു. വോട്ട് ഷെയർ സംബന്ധിച്ച കൃത്യമായ കണക്കുകൾ പുറത്ത് വരുന്നതോടെ വിശകലനങ്ങൾ കൂടുതൽ വ്യക്തമാകും.
കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ സംസ്ഥാനത്തുടനീളം സിപിഎമ്മിനെ പ്രതിരോധിക്കാൻ ബിജെപിക്ക് സാധിച്ചു. തെക്കൻ കേരളത്തിന് പുറമെ മധ്യകേരളത്തിലും മലബാറിലും വിജയം നേടാൻ ബിജെപിക്ക് സാധിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ കണ്ണൂരിലും കാസർകോട്ടും ഇടിച്ചു കയറി ബിജെപി വിള്ളൽ വീഴ്ത്തി. മലബാർ മേഖലയിലെ മിക്ക സീറ്റുകളിലും ലീഗിനെ ശക്തമായി പ്രതിരോധിക്കാൻ ബിജെപിക്ക് സാധിച്ചു.
ശബരിമല പ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്ന പന്തളം നഗരസഭയിൽ ബിജെപി നേടിയ വിജയം ഇരു മുന്നണികളെയും ശരിക്കും ഭയപ്പെടുത്തുന്നതാണ്. ഗുരുവായൂരിലും കൊടുങ്ങല്ലൂരും മികച്ച നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. നഗരങ്ങൾക്കപ്പുറത്ത് ചെറു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ബിജെപി നിർണ്ണായക സ്വാധീന ശക്തിയായി. വാർഡുകളിലെ മൊത്തം ഫലം വരുന്നതോടെ ബിജെപി നേട്ടത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമാകും.
Discussion about this post