നാഗ്പൂര്‍: മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ മാധവ് ഗോവിന്ദ് വൈദ്യ (97) അന്തരിച്ചു. സ്പന്ദന്‍ ആശുപത്രിയില്‍ വച്ച് വൈകിട്ട് 3.35 ന് ആയിരുന്നു അന്ത്യം.
മാധ്യമപ്രവര്ത്തകന് കൂടിയായിരുന്ന മാധവ് ഗോവിന്ദ് വൈദ്യ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആദ്യ ഔദ്യോഗിക വക്താവായിരുന്നു.
കോവിഡ് മുക്തി നേടിയ ശേഷം ഏതാനും ദിവസങ്ങളായി പൂര്‍ണ വിശ്രമത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ വെള്ളിയാഴ്ച ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് ചെറുമകന് വിഷ്ണു വൈദ്യ അറിയിച്ചു.
Discussion about this post