തിരുവനന്തപുരം: അഭയ കൊലക്കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെൽഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. നാളെ ഇവരുടെ ശിക്ഷാവിധി പ്രഖ്യാപിക്കും.
സിസ്റ്റർ സെഫിക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞതായും, ഫാദർ കോട്ടൂരിനെതിരെ അതിക്രമിച്ച് കടക്കൽ കൊലപാതകം എന്നീ കുറ്റങ്ങളും തെളിഞ്ഞതായും വിധി പ്രഖ്യാപിക്കവേ കോടതി ചൂണ്ടിക്കാട്ടി.മിഥു ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ദൈവത്തിന് നന്ദി പറയുന്നു എന്നുമാണ് വിധി പ്രഖ്യാപനത്തിൽ അഭയയുടെ കുടുംബം പ്രതികരിച്ചത്.
പയസ് ടെൻത് കോൺവെന്റ് സിസ്റ്റർ അഭയ 1992 മാർച്ചിലാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നത്. തുടക്കംമുതലേ കൊലപാതകം ആത്മഹത്യയാക്കി തീർക്കാൻ ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിത നീക്കം സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ മറ നീക്കുകയായിരുന്നു.
Discussion about this post