തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊവിഡ് ബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സുഗതകുമാരിയുടെ ശ്വസനപ്രക്രിയ പൂർണമായും വെൻ്റിലേറ്റർ സഹായത്താലാണ് നിലനിൽക്കുന്നത്.
സുഗതകുമാരിയുടെ ഹൃദയത്തിന്റെ പ്രവർത്തനത്തിനും സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. വിദഗ്ധ മെഡിക്കൽ സംഘം നിരീക്ഷണം തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ ബ്രോങ്കോ ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലും തുടർന്ന് വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു.
Discussion about this post